2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

പ്രവാസം: ഒരു ഗാനം

പ്രവാസഭൂവില്‍ അന്നം തേടി എരിഞ്ഞു തീരുന്നു
പ്രയാസമേറും ജീവിതമിന്ന് കരഞ്ഞു തീര്‍ക്കുന്നു
പ്രകാശ പൂരിത ജീവിത സ്വപ്നം പടുത്തുയര്‍ത്തീടാന്‍
പ്രശാന്ത സുന്ദരമായൊരു നാട് വെടിഞ്ഞു വന്നു നാം.
നാടും വീടും കളകളമൊഴുകും തെളിനീരരുവികളും
കാടും തോടും ഹരിതവനങ്ങളും വെടിഞ്ഞിതാ നമ്മള്‍
ഊഷരമാമീ പ്രവാസഭൂവില്‍ വിയര്‍പ്പൊഴുക്കി നാം
ഉര്‍വ്വരമായൊരു ജീവിതവിജയം നേടിയെടുക്കുക നാം.
പവിത്രമായൊരു ദാമ്പത്യത്തിന്‍ സുവര്‍ണ നിമിഷങ്ങള്‍
വിനഷ്ടമാകും ഈ മരുഭൂവില്‍ അനര്‍ഘനിമിഷങ്ങള്‍.
കളങ്കമില്ലാ പിഞ്ചോമനതന്‍ കുരുന്നുചുണ്ടിന്മേല്‍
വിരിയും പുഞ്ചിരി നുണയാന്‍ ഭാഗ്യം ഇല്ല; നമ്മള്‍ക്കും.
അന്തസ്സുറ്റൊരു യൌവനമിവിടെ എരിഞ്ഞുതീരുമ്പോള്‍
ആരോഗ്യത്തിന്‍ വസന്തകാലം കൊഴിഞ്ഞുതീരുന്നു.
മടക്കയാത്രയിലൈശ്വര്യത്തിന്‍ മധു നിറച്ചീടാന്‍
മറക്കുകില്‍ നാം നഷ്ടം പേറും കരുതിയിരിക്കുക നാം.

4 അഭിപ്രായങ്ങൾ:

  1. ‘കളങ്കമില്ലാ പിഞ്ചോമനതന്‍ കുരുന്നുചുണ്ടിന്മേല്‍
    വിരിയും പുഞ്ചിരി നുണയാന്‍ ഭാഗ്യം ഇല്ല; നമ്മള്‍ക്കും.
    അന്തസ്സുറ്റൊരു യൌവനമിവിടെ എരിഞ്ഞുതീരുമ്പോള്‍
    ആരോഗ്യത്തിന്‍ വസന്തകാലം കൊഴിഞ്ഞുതീരുന്നു.’

    ഇങ്ങനെ വല്ലാതെ ചിന്തിക്കല്ലേ.., വല്ലതുമൊക്കെ ഇവിടെ ബാക്കിവെച്ചിട്ടുണ്ടങ്കിലൊഴിച്ച്......

    മറുപടിഇല്ലാതാക്കൂ
  2. "മടക്കയാത്രയിലൈശ്വര്യത്തിന്‍ മധു നിറച്ചീടാന്‍
    മറക്കുകില്‍ നാം നഷ്ടം പേറും കരുതിയിരിക്കുക നാം. "
    ഓരോ പ്രവാസിയുടെയും ആത്മ നൊമ്പരം ഈ പാട്ട് കവിതയില്‍ ഉണ്ട് .. ഞാനടക്കമുള്ള പ്രവാസികള്‍ക്ക് അവഗണിക്കാനാവാത്ത മുന്നറിയിപ്പും.. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. പ്രവാസ ഗാനം നന്നായി!അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ