2009 ജൂൺ 10, ബുധനാഴ്‌ച

യുവതയുടെ അവസ്ഥാന്തരങ്ങള്‍

ഇന്നലെ;
പ്രക്ഷുബ്ധ യൗവനം,
കാലത്തിന്‍റെ
ചുമരെഴുത്തുകളില്‍
ചെന്തീയാളിച്ച
വിപ്ലവാത്മക
സുവര്‍ണ കാലം.
അനീതിയുടെ
ആന്ധ്യം ബാധിച്ച
വൈതാളികരുടെ
പേടിസ്വപ്നം.
വിദേശിയില്‍ നിന്നു
സ്വദേശം മോചിതമായത്
ഈ കരുത്തിന്‍റെ
അനുഭവ സാക്ഷ്യം.

ഇന്നു;
നിശ്ശബ്ധ യൗവനം,
കാലത്തിന്റെ
ചവറ്റുകൊട്ടയില്‍
സുഖ സുഷുപ്തിയില്‍
ദിവാസ്വപ്നങ്ങളില്‍
അഭിരമിക്കുന്ന,
റിയാലിറ്റി ഷോകളില്‍
നിറഞ്ഞാടുന്ന,
ക്വട്ടേഷന്‍ സംഘങ്ങളില്‍
വിലസുന്ന,
അക്രമ യൗവനം.
ലഹരി പൂക്കുന്ന
കണ്ണുകളില്‍
അമ്മയും പെങ്ങളും
കേവലം സ്ത്രീകള്‍.
കൊള്ളയും കൊലയും
ജീവിതായോധന
മാര്‍ഗങ്ങള്‍.

നാളെ;
പ്രതീക്ഷിക്കുന്നത്
മൗഢ്യമാവില്ലെന്ന
പ്രതീക്ഷയില്‍ നിന്നാണ്
പ്രത്യാശയുടെ
പുതുനാമ്പുകള്‍
ഉദിച്ചുയരുന്നത്.
ചരിത്രത്തിന്റെ
ശേഷിപ്പുകള്‍
ഇനിയും
അസ്തമിക്കാത്ത
പുതു
യൗവനം
കാലത്തിന്റെ
ആവശ്യം.
ത്യാഗവും
നീതിയും
ധൈര്യവും
നെഞ്ചേറ്റുന്ന
പുതു യുവത
മര്‍ദ്ദിത
കോടിയുടെ
പ്രതീക്ഷ.





8 അഭിപ്രായങ്ങൾ:

  1. അവര്‍ക്ക് വേറെന്തൊക്കെ ആലോചിക്കാനുണ്ട്.. ഇന്റേണല്‍ മാര്‍ക്ക്... കാമ്പസ്സ് സെലക്ഷന്‍....

    മറുപടിഇല്ലാതാക്കൂ
  2. ..അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു തലമുറ..
    ഇറച്ചിക്കോഴികളെപ്പോലെ കൂടെയുള്ള ഒന്നിനെ ഇറച്ചി വെട്ടുകാരന്‍ തൂക്കി എടുക്കുമ്പോഴും നിസ്സംഗമായി...പ്രതികരമില്ലാതെ..
    ഒരു .ഒരു ചാനല്‍ പറയുന്നത് പോലെ ഓരോ നിമിഷവും ആഘോഷിച്ചു കൊണ്ട്..

    മറുപടിഇല്ലാതാക്കൂ
  3. പ്രതീക്ഷിക്കാം... കൂടെ പ്രവര്‍ത്തിക്കുകയും

    മറുപടിഇല്ലാതാക്കൂ
  4. നാളെ;
    പ്രതീക്ഷിക്കുന്നത്
    മൗഢ്യമാവില്ലെന്ന
    പ്രതീക്ഷയില്‍ നിന്നാണ് ശരിയാണ് ചിന്തകളെ നമ്മള്‍ കാട്ടിലേക്ക് അയക്കുമ്പോള്‍

    മറുപടിഇല്ലാതാക്കൂ
  5. യൌവനം കള്ളുഷാപ്പിലും വിദ്ദിപ്പെട്ടിക്കും പണയം വെച്ചവര്‍ക്...

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2009 ജൂൺ 15, 7:10 AM-ന്

    കര്‍മചൈതന്യമാര്‍ന്ന യുവതയുടെ ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ച സ്വപ്‌നം, ധീരനൂതനമായ പുതുലോകത്തിനുവേണ്ടിയുള്ള തീവ്രാഭിലാഷത്തില്‍നിന്നാണ്‌ ഉരുവംകൊള്ളുന്നത്‌. അതു വളരെ നല്ലത്‌, അഭിനന്ദനീയം. എന്നാല്‍ ആ തങ്കക്കിനാവിനെ കവിതയിലേക്ക്‌ പരാവര്‍ത്തനം ചെയ്യാന്‍ ഒന്നുകൂടി ശ്രമിക്കേണ്ടതുണ്ടോ?
    സ്‌നേഹം,
    നന്ദി
    മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌

    മറുപടിഇല്ലാതാക്കൂ