2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

വരവെളിച്ചത്തിന്റെ രാവ്

റമദാന്‍;
ജാരാഗ്നി പേറുന്ന
ഏഴതന്‍ വേദന
കണ്ടറിയുന്നിതാ
മാലോകരൊക്കെയും.

അന്നവും പാനീയ
സംസര്‍ഗ്ഗ ശീലവും
പാടെ വെടിഞ്ഞിതാ
ദിവ്യമാം പകലിതില്‍

പുണ്യം വിളങ്ങുമീ
ഏകാന്ത രാവിതില്‍
സാംഷ്ടംഗം വീഴുന്നു
നാഥന്റെ മുമ്പിലും.

കാരുണ്യം വറ്റിയ
ലോകര്‍ക്ക് പാരിതില്‍
കാരുണ്യ സന്ദേശം
നല്‍കുന്നു നാഥനും.

പാപത്തിന്‍ പങ്കില
ജീവിതം മാറ്റുവാന്‍
പാപത്തിന്‍ മുക്തിയും
ഏകുന്നു, ഏകനും.

സന്മാര്‍ഗ ചാരികള്‍
പോരാട്ട ഭൂമിയില്‍
നേട്ടം വരിച്ചതും
ഓര്‍ക്കുന്നു ലോകവും.

നരകത്തിന്‍ മോചനം.
സ്വര്‍ഗത്തിന്‍ നേട്ടവും
ഏകിടും തമ്പുരാന്‍
ദിവ്യമാം രാത്രിയില്‍.

സന്മാര്‍ഗ ദീപ്തിയാം
വരവെളിച്ചത്തിന്‍
തേന്മഴ പെയ്യിച്ച
പുണ്യമാം രാവിതില്‍,

ആയിരം മാസത്തെ
കര്‍മ്മചൈതന്യവും
മാനവനേകുന്നു
കാരുണ്യവാനവന്‍.

അശ്രുകണങ്ങളാല്‍
നിറയുന്ന കണ്ണുകള്‍,
പ്രാര്‍ഥനാ നിര്‍ഭരം
നീറും മനസ്സുമായ്

നിന്റെ സമക്ഷത്തിങ്കല്‍
നില്‍കുമീ പാപിതന്‍
പാപം പൊറുത്തു നീ
രക്ഷിപ്പൂ എന്നെ നീ

3 അഭിപ്രായങ്ങൾ:

  1. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വൃത്തിയായി പറഞ്ഞിരിക്കുന്നു. നല്ല ഒഴുക്കും. ആദ്യവരിയില്‍ അക്ഷരപ്പിശാച്‌ കടന്നുകൂടിയോ ?

    മറുപടിഇല്ലാതാക്കൂ